kozhikode local

സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനം

കോഴിക്കോട്: പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിതരണത്തിലെ കാലതാമസവും തടസ്സങ്ങളും ഒഴിവാക്കാന്‍ പിആര്‍ഡിയില്‍ പ്രത്യേക പെന്‍ഷന്‍ സെക്ഷന്‍ രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും പെന്‍ഷന്‍ വിതരണം അനിശ്ചിതമായി നീണ്ടുപോവുകയാണ്.
പെന്‍ഷന്‍ വിതരണത്തിനായി സ്ഥിരം ജീവനക്കാര്‍ ഇല്ല. ഡെപ്യൂട്ടേഷനില്‍ വരുന്ന ജീവനക്കാരാണ് പെന്‍ഷനും കൈകാര്യം ചെയ്യുന്നത്. മറ്റു ജോലികള്‍ക്കിടയിലാണ് പെന്‍ഷന്‍ വിതരണ ചുമതല അവരെ ഏല്‍പ്പിക്കുന്നത്. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ മാധവന്‍ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് എം ബാലഗോപാല്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി ഹരിദാസന്‍, ടി സുരേഷ് ബാബു, കെ നീനി, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ് സംസാരിച്ചു. അമ്പലപ്പള്ളി മാമുക്കോയയെക്കുറിച്ച് കെ അബൂബക്കറും സി ആര്‍ രാമചന്ദ്രനെക്കുറിച്ച് കെ പി വിജയകുമാറും അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികള്‍: സി എം കൃഷ്ണപ്പണിക്കര്‍ (പ്രസിഡന്റ്), പി ബാലകൃഷ്ണന്‍, മുഹമ്മദ് കോയ നടക്കാവ് (വൈസ് പ്രസിഡന്റുമാര്‍),  കെ പി വിജയകുമാര്‍ (സെക്രട്ടറി), കെ എഫ് ജോര്‍ജ്, കെ ശ്രീധരന്‍ (ജോ. സെക്രട്ടറിമാര്‍), കെ നീനി (ഖജാഞ്ചി).
Next Story

RELATED STORIES

Share it