സീത വധക്കേസ്: പ്രതിയുമായി തെളിവെടുപ്പു നടത്തി

കോട്ടക്കല്‍: എടരിക്കോട് ചുടലപ്പാറ സീത വധക്കേസിലെ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ ചുടലപ്പാറയിലെ സീതയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
കോട്ടക്കല്‍ എസ്‌ഐ മഞ്ജിത്ത് ലാലും സ്ഥലത്തെത്തിയിരുന്നു. തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. സീതയെ കൊലപ്പെടുത്തിയ കേസി ല്‍ പ്രതിയും അയല്‍വാസിയുമായ പാലപ്പുറം അബ്ദുസ്സലാമി(24)നെ തമിഴ്‌നാട് ഈറോഡില്‍ നിന്നാണു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
2013 ഒക്ടോബര്‍ 14നാണ് എടരിക്കോട് ചുടലപ്പാറയില്‍ തനിച്ചു താമസിച്ചിരുന്ന കല്ലുവെട്ടി കൊട്ടം പറമ്പില്‍ പരേതനായ കറപ്പന്റെ ഭാര്യ സീത(83)യെ രാത്രി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നത്. പ്രതി കവര്‍ന്ന സീതയുടെ മൂക്കുത്തി പോലിസ് കണ്ടെടുത്തിരുന്നു. പ്രതി ഈറോഡില്‍ ഒളിച്ചുതാമസിക്കുകയായിരുന്നെ ന്നും പോലിസ് പറഞ്ഞു.കോട്ടക്കല്‍: എടരിക്കോട് ചുടലപ്പാറ സീത വധക്കേസിലെ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പത്തോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ ചുടലപ്പാറയിലെ സീതയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്.
കോട്ടക്കല്‍ എസ്‌ഐ മഞ്ജിത്ത് ലാലും സ്ഥലത്തെത്തിയിരുന്നു. തെളിവെടുപ്പ് ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. സീതയെ കൊലപ്പെടുത്തിയ കേസി ല്‍ പ്രതിയും അയല്‍വാസിയുമായ പാലപ്പുറം അബ്ദുസ്സലാമി(24)നെ തമിഴ്‌നാട് ഈറോഡില്‍ നിന്നാണു ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
2013 ഒക്ടോബര്‍ 14നാണ് എടരിക്കോട് ചുടലപ്പാറയില്‍ തനിച്ചു താമസിച്ചിരുന്ന കല്ലുവെട്ടി കൊട്ടം പറമ്പില്‍ പരേതനായ കറപ്പന്റെ ഭാര്യ സീത(83)യെ രാത്രി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നത്. പ്രതി കവര്‍ന്ന സീതയുടെ മൂക്കുത്തി പോലിസ് കണ്ടെടുത്തിരുന്നു. പ്രതി ഈറോഡില്‍ ഒളിച്ചുതാമസിക്കുകയായിരുന്നെ ന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it