malappuram local

സീതി ഹാജി ബസ് സ്റ്റാന്റ് റോഡ് തകര്‍ന്നു; ഫീസ് നല്‍കാതെ സര്‍വീസ് നടത്തുമെന്ന് ബസ്സുടമകള്‍

മഞ്ചേരി: മഞ്ചേരി പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ്റ്റാന്റ് തകര്‍ന്നത് മൂലം ബസ്സുകള്‍ക്കും യത്രക്കാര്‍ക്കും ദൂരിതം. സ്റ്റാന്റിന്റെ പ്രേവശനകവാടത്തിനു സമീപമുള്ള വലിയ കുഴിയടക്കം മിക്ക ബസ് ബേകളും തകര്‍ന്നിട്ടുണ്ട്. വണ്ടുര്‍, നിലമ്പൂര്‍ ബസുകള്‍ നിര്‍ത്തുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് ചെയ്ത റോഡുകള്‍ തകര്‍ന്നത്. അപകടം മുന്നില്‍ കണ്ട് പല ബസുകളും സാവധാനത്തിലാണ് സ്റ്റാ ന്റിലൂടെ പോവുന്നത്. എന്നാല്‍ സമയക്കുറവുള്ള ചില ബസുകളുടെ അമിത വേഗത പലപ്പോഴും അപകട ഭീതിയുണര്‍ത്തുന്നുണ്ട്. മാസങ്ങളായി ഈ നില തുടര്‍ന്നിട്ടും കുഴിയില്‍ മണ്ണിടുക പോലും ചെയ്തിട്ടില്ല. കേ ാണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നത് മൂലം പുറത്തേക്കു തെറിച്ചു നില്‍ക്കുന്ന കമ്പികള്‍ യാത്രക്കാരുടെ കാലില്‍ കുരുങ്ങുന്നതും പതിവാണ്. ബസ്സ് സ്റ്റാന്റില്‍ മുഴുവനും പൊടിപടലങ്ങളും നിറയുന്നതോടെ കച്ചവടക്കാര്‍ക്കും പ്രയാസം നേരിടുന്നുണ്ട്. സ്റ്റാ ന്റിന്റെ ശോചനീയാവസ്ഥ മുന്നി ല്‍ കണ്ട് ചില ബസുകള്‍ സ്റ്റാ ന്റില്‍ കയറാതെയും പോവുന്നുണ്ട്. കോഴിക്കോട്, നിലമ്പൂര്‍ വണ്ടൂര്‍, ബസുകള്‍ക്ക് പുറമെ മലപ്പുറം, തിരൂര്‍,പരപ്പനങ്ങാടി, കേ ാട്ടക്കല്‍, പെരിന്തല്‍മണ്ണ ബസുകളും സ്റ്റാന്റിലെത്തിയതോടെ യാത്രക്കാര്‍ക്ക് മറു ഭാഗത്തെത്ത ാനും പ്രയാസം നേരിടുന്നുണ്ട്.
Next Story

RELATED STORIES

Share it