Idukki local

സീതാറാം യെച്ചൂരിക്കു നേരെ നടന്ന സംഘപരിവാര ആക്രമണത്തിനെതിരേ സിപിഎം പ്രതിഷേധം



കട്ടപ്പന: സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസില്‍ കടന്നു കയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തില്‍ ജില്ലയിലാകെ പ്രതിഷേധം. കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരുകാ ര്‍ രാജ്യത്താകെ ഫാഷിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് സിപിഎം ആരോപിച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും ചെറു ടൗണുകളിലും നൂറുകണക്കിന് പ്രവറത്തകര്‍ അണിനിരന്നാണ് പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചത്.കൈയ്യൂക്കിന്റെ ബലത്തില്‍ അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ സംഘടനകളുടെ നീക്കത്തിനെ ശക്തമായ  താക്കീത് നല്‍കിയായിരുന്നു പ്രതിഷേധങ്ങള്‍. കട്ടപ്പനയിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്‍, കെ എസ് മോഹനന്‍ ജില്ല കമ്മിറ്റിയംഗങ്ങളായ എന്‍ ശിവരാജന്‍, കെ ആര്‍ സോദരന്‍, ടോമി ജോര്‍ജ്, കെ പി സുമോദ്, വി കെ സോമന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it