Flash News

സീതയെ രാമന്‍ തട്ടിക്കൊണ്ട് പോയെന്ന് പാഠപുസ്തകം

അഹ്മദാബാദ്: സീതയെ തട്ടിക്കൊണ്ടുപോയത് രാമനായിരുന്നുവെന്ന് ഗുജറാത്തിലെ പാഠപുസ്തകം. ഗുജറാത്ത് സംസ്ഥാന സ്‌കൂള്‍ ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് (ജിഎസ്എസ്ടിബി) പുറത്തിറക്കിയ 12ാം ക്ലാസ് സംസ്‌കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് ഇക്കാര്യം പറയുന്നത്.
സംഭവം വിവാദമായതിനെതുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. കാളിദാസന്റെ കാവ്യമായ രഘുവംശത്തെക്കുറിച്ച് പ്രാഥമിക വിവരം നല്‍കുന്ന ഖണ്ഡികയിലാണ് സീതാപഹരണത്തിന് പുതിയ വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. രാമന്‍ സീതയെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ലക്ഷ്്മണന്‍ രാമനോട് വിവരിക്കുന്ന ഹൃദയസ്പര്‍ശിയായ വിവരണമുണ്ടെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
12ാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ പുസ്തകത്തിലാണ് തെറ്റുള്ളത്. പരിഭാഷയിലെ തെറ്റാണു കാരണമെന്ന് ജിഎസ്എസ്ടിബി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് നിതിന്‍ പേതാനി പറഞ്ഞു. രാവണനു പകരം രാമന്‍ എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയതാണ്. ഗുജറാത്തിലുള്ള പാഠപുസ്തകത്തില്‍ തെറ്റു സംഭവിച്ചിട്ടില്ലെന്നും പേതാനി പറഞ്ഞു.
Next Story

RELATED STORIES

Share it