Flash News

സി ഹാഷിം നിര്യാതനായി

സി ഹാഷിം നിര്യാതനായി
X
കണ്ണൂര്‍: പ്രമുഖ പ്രവാസിയായ കണ്ണൂര്‍ എടക്കാട് സ്വദേശി സി ഹാഷിം (56) അന്തരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാമിലായിരുന്നു അന്ത്യം.



35 വര്‍ഷത്തിലധികമായി സൗദിയില്‍ ജോലി ചെയ്യുന്ന ഹാഷിം കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ട്രഷററാണ്. 25 വര്‍ഷം ദമാം കെ.എം.സി.സി. അധ്യക്ഷനായിരുന്നു. നാട്ടിലെ വിവിധ സംരംഭങ്ങളുടെ ചാലകശക്തിയായിരുന്ന അദ്ദേഹത്തെ  കെ.ഇ.യു.പി.സ്‌കൂള്‍ അലുംനി അസോസിയേഷന്‍ ആദരിച്ചിരുന്നു.പരേതനായ മൂപ്പന്‍ മൊയ്തീന്‍കുട്ടിയുടെ മകനാണ്. ഭാര്യ: ഫിറോസ. മക്കള്‍: മര്‍വ, നൂറുല്‍ഹുദ, ഹിബ, അബ്ദുല്‍ ഹാദി.മരുമക്കള്‍: ഡോ: സിറാജ് (ആസ്‌ട്രേലിയ), മന്‍സൂര്‍, ലുഖ്മാന്‍ (യു.എ.ഇ). മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും കെഎംസിസി നാഷനല്‍ കമ്മിറ്റി ട്രഷററുമായ സി ഹാഷിം എന്‍ജിനീയറുടെ ആകസ്മിക നിര്യാണത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു. വിശ്വസിച്ച ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നിലക്കുകയും അത് വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ദീര്‍ഘകാലം പ്രവാസലോകത്ത് സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഹാഷിം സാഹിബിന്റെ വിയോഗത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമൊപ്പം  ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
Next Story

RELATED STORIES

Share it