Flash News

സി.പി.എമ്മില്‍ നിന്ന് അച്ഛന്‍ നേരിട്ട പീഡനങ്ങള്‍ ഓര്‍മപ്പെടുത്തി നികേഷിന് ജേഷ്ഠന്റെ കത്ത്

സി.പി.എമ്മില്‍ നിന്ന് അച്ഛന്‍ നേരിട്ട പീഡനങ്ങള്‍ ഓര്‍മപ്പെടുത്തി നികേഷിന് ജേഷ്ഠന്റെ കത്ത്
X
Nikesh

കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന് എം വി രാഘവന്‍ നേരിട്ട പീഡനങ്ങള്‍ ഓര്‍മ്മപെടുത്തി അഴീക്കോടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിന് ജേഷ്ഠന്റെ കത്ത്. എം വി രാഘവന്റെ മൂത്ത മകന്‍ എം വി ഗിരീഷ് കുമാറാണ് കത്തെഴുതിയത്.
മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയപ്പോള്‍ സിപിഎം അച്ഛനോട് കാണിച്ച നെറികേടുകള്‍ സൗകര്യപൂര്‍വ്വം മറന്നതാണെന്ന് കരുതാനാണ് തനിയ്ക്ക്  ഇഷ്ടം എന്ന് കത്തില്‍ പറയുന്നു. ചെരുപ്പുമാലയിട്ടും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ചിരട്ടകൊട്ടിയും പരിഹാസ്യനാക്കി മാര്‍ക്‌സിസ്റ്റുകാര്‍ നമ്മുടെ അച്ഛനെ നടത്തിയ കാഴ്ചകള്‍ മകനെന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും തന്റെ മനസില്‍ കല്ലിച്ചുകിടക്കുന്ന വേദനയാണെന്ന് കത്തില്‍ പറയുന്നു.
ബദല്‍രേഖ അവതരിപ്പിച്ചതിനുശേഷം സിപിഎം തള്ളിപറഞ്ഞ അച്ഛന് യുഡിഎഫിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ടി പി ചന്ദ്രശേഖരന്റെ ഗതി വരില്ലായിരുന്നോ എന്നും ഗിരീഷ് കത്തിലൂടെ ചോദിക്കുന്നു.
Next Story

RELATED STORIES

Share it