സി പി ഉദയഭാനുവിനെതിരേ കൂടുതല്‍ തെളിവുമായി പോലിസ്
BY fousiya sidheek4 Oct 2017 2:45 AM GMT
fousiya sidheek4 Oct 2017 2:45 AM GMT
തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു പലതവണ വന്നതിനു തെളിവ്. രാജീവിന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. മറ്റു നിര്‍ണായക തെളിവുകളും പോലിസിന്റെ പക്കലുണ്ടെന്നാണു വിവരം. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയ—ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണു കൊലപാതക അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി പോലിസ് തിരച്ചില്‍ നടത്തുകയാണ്. ഉദയഭാനുവിനെതി രേ പ്രതികള്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചിരുന്നു. പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഉദയഭാനുവിനെതിരേ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്നു മൂന്നു പ്രതികളും സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഉദയഭാനുവിനെതിരേ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികള്‍ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോടു തുടക്കത്തില്‍ സഹകരിച്ചിരുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി പി ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിനു പ്രതികള്‍ കൃത്യമായ മറുപടിയും നല്‍കിയില്ല. ഇരുവരുടെയും ചോദ്യംചെയ്യല്‍ തുടരുന്നതിനിടെയായിരുന്നു പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. കേസില്‍ ഇതുവരെ ആറു പേര് അറസ്റ്റിലായിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT