സി ടി മനോജ് വധക്കേസ്: ഒമ്പതു പേര്‍ അറസ്റ്റില്‍

പയ്യോളി: ബിഎംഎസ് നേതാവ് അയനിക്കാട് സി ടി മനോജ് വധക്കേസില്‍ പയ്യോളിയിലെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പതു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ജില്ലാകമ്മിറ്റി അംഗം ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, ഏരിയാകമ്മിറ്റി അംഗം സി സുരേഷ്, ലോക്കല്‍ കമ്മിറ്റി അംഗം എന്‍ സി മുസ്തഫ, കൗണ്‍സിലര്‍ കെ ടി ലിഗേഷ്, പി അനൂപ്, കെടക്കാട് അഖില്‍നാഥ്, നിരവത്ത് രതീഷ്, പി കെ കുമാരന്‍ എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വടകര സിബിഐ ക്യാംപ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ്. കേസില്‍ 16 പേര്‍ പ്രതികളായതായാണ് സൂചന. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടു. 2012 ഫെബ്രുവരി 12ന് രാത്രി ഒമ്പതിന് ബിഎംഎസ്് നേതാവ് സി ടി മനോജിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it