Flash News

'സി കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നത് പുനപ്പരിശോധിക്കണം'



തിരുവനന്തപുരം: ഫുട്‌ബോ ള്‍താരം സി കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തീന്‍ കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മയ്ക്ക് കത്തയച്ചു. തിരുവനന്തപുരം എജിസ് ഓഫിസില്‍ നിന്നും സി കെ വിനീതിനെ പിരിച്ചുവിടുന്നതായി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ജോലിയില്‍നിന്നും പിരിച്ചുവിടുന്നത് ഭാവി കായിക താരങ്ങളെ കായിക രംഗത്തുനിന്ന് പിന്നോട്ടടുപ്പിക്കുന്നതിന് കാരണമാവും. അതിനാല്‍, തീരുമാനം പുനപ്പരിശോധിക്കണമെന്ന് കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ശശികാന്ത് ശര്‍മയ്ക്ക് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it