wayanad local

സി കെ നായിഡു ട്രോഫി; കേരളത്തിന് വിജയ പ്രതീക്ഷ



കൃഷ്ണഗിരി: സി കെ നായിഡു ട്രോഫി അണ്ടര്‍-23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെതിരേ വിജയ പ്രതീക്ഷയില്‍ കേരളം. രണ്ടു ദിനങ്ങള്‍ ബാക്കിനില്‍ക്കെ 268 റണ്‍സ് നേടിയാല്‍ കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യജയം സ്വന്തമാക്കാം. ആദ്യദിനത്തില്‍ കേരളത്തിനെ 42 റണ്ണിലൊതുക്കി രണ്ടാമിന്നിങ്‌സ് തുടങ്ങിയ തമിഴ്‌നാട് 244 റണ്ണില്‍ എല്ലാവരും പുറത്തായി. കേരളത്തിന്റെ പേസര്‍ ഫനൂസിന്റെ വേഗതയ്ക്ക് മുന്നിലായിരുന്നു തമിഴ്‌നാടിന്റെ പതനം. 23 ഓവറുകളെറിഞ്ഞ് 76 റണ്‍സ് വഴങ്ങി തമിഴ്‌നാടിന്റെ ഏഴു വിക്കറ്റുകളാണ് രണ്ടാമിന്നിങ്‌സില്‍ ഫനൂസ് പിഴുതത്. രണ്ടിന്നിങ്‌സിലുമായി 360 റണ്ണിന്റെ ലീഡ് നേടിയ തമിഴ്‌നാടിനെതിരേ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ 92ന് നാല് എന്ന നിലയിലാണ് കേരളം. കേരളത്തിന് മൂന്നില്‍ രണ്ടു ദിവസങ്ങളും ആറു വിക്കറ്റുകളും ബാക്കിയുണ്ട്.
Next Story

RELATED STORIES

Share it