Flash News

സി കെ ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു; എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാവും

സി കെ ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു; എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാവും
X
c-k-janu

[related]

ആലപ്പുഴ: ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു. സുല്‍ത്താന്‍ ബത്തേരിയിലാകും മല്‍സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും  എന്‍.ഡി.എയുമായി സഹകരിക്കുകയെന്ന് ജാനു കണിച്ചുകുളങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയിലോ ബി.ഡി.ജെഎസിലോ ചേരില്ലെന്നും അവര്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജാനു മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
Next Story

RELATED STORIES

Share it