സി കെ ജാനുവിന് എന്‍ഡിഎയില്‍ അയിത്തം: ഗീതാനന്ദന്‍

കോട്ടയം: ആദിവാസി നേതാവ് സി കെ ജാനുവിന് എന്‍ഡിഎയില്‍ അയിത്തമാണെന്ന് ഗോത്രമഹാസഭ കണ്‍വീനര്‍ എം ഗീതാനന്ദന്‍. ജാനുവിന് അബദ്ധം പറ്റിയതാണെന്നും അവര്‍ തിരിച്ചറിഞ്ഞു മടങ്ങിവരുമെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ജാനുവിന്റെ ചിത്രം കേരളം മുഴുവന്‍ പതിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ് നേട്ടം. വെള്ളാപ്പള്ളി പങ്കെടുത്ത സ്റ്റേജില്‍ പോലും കയറ്റിയില്ല. ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി. അവിടെയും അപമാനിതയായി. ജാനു അടിസ്ഥാനപരമായി ഹിന്ദുത്വവര്‍ഗീയവാദി അല്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it