സി എന്‍ ബാലകൃഷ്ണനെതിരായ കേസ്: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരായ ഹരജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.
വിജിലന്‍സ് ഡിവൈഎസ്പി വേണുഗോപാല മേനോനാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ മന്ത്രിയുടെ ഓഫിസില്‍ എത്തിച്ച സംഭവത്തില്‍ തെളിവുസഹിതം ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
റിപോര്‍ട്ട് പരിശോധിച്ച് പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കേസ് ഈ മാസം 25ലേക്ക് മാറ്റിവച്ചു.
Next Story

RELATED STORIES

Share it