thrissur local

സി എന്‍ ജയദേവന്‍ എംപിയുടെ പ്രസംഗം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയായി



ഗുരുവായൂര്‍: ഗുരുവായൂര്‍ മേല്‍പ്പാലം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി സി എന്‍ ജയദേവന്‍ എംപിയുടെ പ്രസംഗം ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കിയപ്പോള്‍ സഭാനടപടികള്‍ അല്‍പ്പനേരം അലങ്കോലമായി. സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍, പ്രതിപക്ഷത്തെ ജോയ്‌ചെറിയാനാണ് വിഷയം ആദ്യം ഉന്നയിച്ചത്. റഷീദ് കുന്നിക്കലും ജോയ്‌ചെറിയാനൊപ്പം ഭരണപക്ഷ ത്തെ ആക്രമിക്കാനൊരുങ്ങിയപ്പോള്‍, ഭരണപക്ഷം തല്‍ക്കാലമൊന്ന് നടുങ്ങി. ഗുരുവായൂരിന്റെ സ്വപ്‌നപദ്ധതി കള്‍ക്ക് തടസം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് വികസന സെമിനാറില്‍ സി എന്‍ ജയദേവന്‍ തുറന്നുപറഞ്ഞുകഴിഞ്ഞതിനാല്‍, എംപിയുടെ പ്രസംഗം ചര്‍ച്ചചെയ്ത് അദ്ദേഹത്തിന്റെ അഭിപ്രായം ഒന്നുകില്‍ സ്വീകരിക്കണം. അല്ലെങ്കില്‍ തള്ളികളയണം എന്നതായിരുന്നു, ജോയ്‌ചെറിയാന്റെ ആവശ്യം. ഇടതുപക്ഷ യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ ഭൂരിഭാഗവും കൈക്കൂലിക്കാരാണെന്ന എംപിയുടെ പരാമര്‍ശത്തെകുറിച്ച് ഭരണപക്ഷത്തിന്റെ അഭിപ്രായമറിയാന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജോയ് ചെറിയാന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷത്തിന് നില്‍ക്കകള്ളിയില്ലാതായി. അജണ്ടയില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാകില്ലെന്ന കാരണം പറഞ്ഞ് ഭരണപക്ഷം പ്രതിരോധംതീര്‍ത്തെങ്കിലും, പ്രതിപക്ഷം ഒതുങ്ങിയില്ല. എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്ന് യുഡിഎഫിലെ പി എസ് രാജന്‍, ബഷീര്‍ പൂക്കോട് എന്നിവരും ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിയായി ചാലക്കുടി നഗരസഭാ സെക്രട്ടറി യായിരുന്ന സതീഷിനെ നിയമിച്ച കാര്യം ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി അറിയിച്ചു.
Next Story

RELATED STORIES

Share it