kasaragod local

സി എം അബ്ദുല്ല മൗലവിയുടെ മരണം: ദക്ഷിണ കന്നഡ ഡിസി ഓഫിസ് മാര്‍ച്ച് ഇന്ന്

മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ വൈസ് പ്രസിഡന്റും മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്കു മാര്‍ച്ച് നടക്കും.എസ്‌കെഎസ്എസ്എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും മൂന്നാംഘട്ട സമര പ്രഖ്യാപനവും നടക്കുന്നത്. ഉച്ചക്ക് 3.30ന്് മംഗളൂരു ബന്ദറിലുള്ള സീനത്ത് ബക്ഷ് മസ്ജിദില്‍ മഖാം സിയാറത്തോടെ തുടക്കമാകും. തുടര്‍ന്ന് നാലിന് ഡിസി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കി മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം നടത്തുന്നത്.
Next Story

RELATED STORIES

Share it