Most commented

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 24 വര്‍ഷം: പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ജോമോന്‍

പി എം അഹ്്മദ്്

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്് ഇന്ന് 24 വര്‍ഷം തികയുന്നു. കേസില്‍ തെളിവ് നശിപ്പിച്ചവര്‍ക്കെതിരേ സിബിഐയുടെ തുടരന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ജൂലൈ 30ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപോര്‍ട്ടിന്മേല്‍ കഴിഞ്ഞ എട്ടു മാസമായി വാദം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ആര്‍ രഘു ഏപ്രില്‍ 25നു വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളും നിലവിലുണ്ട്. സംഭവം നടന്നിട്ട് കാല്‍ നൂറ്റാണ്ടിനോടടുക്കുന്ന കേസി ല്‍ നിര്‍ണായകമാവേണ്ട പലരും മണ്‍മറഞ്ഞു. നിയമപോരാട്ടം നടത്തുന്ന ജോമോന് സംഭവം നടക്കുമ്പോള്‍ 24 വയസ്സ് പ്രായമായിരുന്നു. ഇന്ന്് പ്രായം 48. കൂടെയുണ്ടായിരുന്ന പലരും മരണപ്പെട്ടു. കേസ് അനന്തമായി നീളുന്നത് പ്രതികളെയും ബന്ധപ്പെട്ടവരെയും രക്ഷിക്കാനാണെന്ന് ജോമോന്‍ പറയുന്നു. ജയിക്കില്ലെന്നു കരുതി കേസ് നീട്ടുകയാണ്. 1992 മാര്‍ച്ച് 27ന് കോട്ടയം ടൗണിലെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണു കന്യാസ്ത്രീയുടെ ജഡം കാണപ്പെട്ടത്. അന്ന് സി അഭയ ബിസിഎം കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു ബീന അഥവാ സിസ്റ്റര്‍ അഭയ. കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന അഭയ മാ ര്‍ച്ച് 27ന് വെളുപ്പിനു നാലിനു താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു കിടപ്പുമുറിയില്‍നിന്നു പോയത്. ഇതിനിടെ പ്രതികളില്‍ ചിലരുടെ അവിഹിത ബന്ധം അഭയ കണ്ടെന്നു മനസ്സിലാക്കിയ പ്രതികള്‍ തലയ്ക്കടിച്ച് അഭയയെ കിണറ്റിലിടുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മരിച്ചെന്നു കരുതിയാണ് കിണറ്റിലിട്ടത്. സത്യത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണ് അഭയ മരിച്ചത്. 1992 മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം നഗരസഭ ചെയര്‍മാന്‍ പി സി ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്ത ന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. 1992 ഏപ്രില്‍ 14ന് അഭയ കേസന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. 1993 ജനുവരി 30ന് അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി െ്രെകംബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഈ റിപോര്‍ട്ട് ചോദ്യംചെയ്ത് അഭയ ആക്്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസിനായിരുന്നു അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐ കണ്ടെത്തി. സമ്മര്‍ദ്ദം മൂലം വര്‍ഗീസ് പി തോമസ് സര്‍വീസ് ഏഴ്‌വര്‍ഷം ബാക്കിയുള്ളപ്പോള്‍ സിബിഐ ജോലി രാജിവച്ചു. സിബിഐയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വരെ സ്വാധീനിക്കാന്‍ സഭാമേലധ്യക്ഷന്മാര്‍ക്കു കഴിഞ്ഞു. സിസ്റ്റര്‍ അഭയയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കോട്ടയത്ത് അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തത് എംഎല്‍എയായിരുന്ന ലോനപ്പന്‍ നമ്പാടനാണ്. കേസ് എഴുതിത്തള്ളാന്‍ മൂന്നു പ്രാവശ്യം സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കി. ഇതിനെയൊക്കെ അതിജീവിച്ചാണ് കോടതിയുടെ ശക്തമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സിബിഐ കേസ് അന്വേഷണം നടത്തി പ്രതികളെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്. ഇത്രയധികം ഔദ്യോഗിക ഇടപെടലുണ്ടായ മറ്റൊരു കേസ് ഉണ്ടായിട്ടുണ്ടോയെന്ന്  സംശയമാണ്. തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപോര്‍ട്ടില്‍പോലും തിരുത്തല്‍ വരുത്തിയിരുന്നു.
Next Story

RELATED STORIES

Share it