സിസ്റ്റര്‍ അഭയ കേസ്‌വിടുതല്‍ ഹരജി പരിഗണിക്കുന്നതു മാറ്റിവച്ചു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജി പരിഗണിക്കുന്നതു മാറ്റിവച്ചു. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്ക് ഇടക്കാല റിപോര്‍ട്ടിന്റെ കോപ്പികള്‍ തങ്ങള്‍ക്കു ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് വാദിക്കാന്‍ പ്രതിവിഭാഗം വിസമ്മതിക്കുകയായിരുന്നു. നാളിതുവരെ ഈ കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. വിടുതല്‍ ഹരജിയുടെ വാദം പറയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയപ്പോള്‍ കേസ് നടപടികള്‍ വൈകിപ്പിക്കാനുള്ള സമീപനമാണോ ഇതെന്ന് സിബിഐ കോടതി ജഡ്ജി നാസര്‍ ചോദിച്ചു. ഇവരുടെ കോപ്പികള്‍ ചൊവ്വാഴ്ച തന്നെ നല്‍കുവാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it