Second edit

സിസേറിയന്‍ പ്രസവം

സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത ദുഷ്‌കരമാവുമ്പോഴാണു ശസ്ത്രക്രിയയിലൂടെ നവജാതശിശുവിനെ പുറത്തെടുക്കുക. ഇതിന് സിസേറിയന്‍ എന്നു പറയുന്നു. ലോകമൊട്ടാകെ സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടു വ്യാഴവട്ടത്തിനിടയില്‍ 2.9 ശതമാനത്തില്‍ നിന്ന് 17.2 ശതമാനമായി രാജ്യത്തെ സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കുന്നു. കുഞ്ഞിന്റെയോ അമ്മയുടെയോ ജീവനു ഹാനിസംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ പാടുള്ളൂ എന്നതാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പ്രത്യേകിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണത്രേ. അതിന് നിരക്കു കൂടുതലാണുതാനും.
പ്രസവത്തിനു മാത്രമായുള്ള ആശുപത്രികളും നാട്ടില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇടത്തരക്കാര്‍ക്കിടയില്‍ ഇത്തരം ആശുപത്രികളിലെ പ്രസവം ഒരു പ്രലോഭനമായി മാറുന്നു. ഒരു പ്രസവം നടന്നുകഴിയുമ്പോഴേക്ക് ഒരുലക്ഷം രൂപയൊക്കെയാവും. പക്ഷേ, ഇത് അന്തസ്സിന്റെ പ്രശ്‌നമാവുമ്പോള്‍ കടമായാലും വേണ്ടില്ല എന്നു നടിക്കുന്നു പൊങ്ങച്ചക്കാരായ പലരും.
Next Story

RELATED STORIES

Share it