Second edit

സിസേറിയനും പൊണ്ണത്തടിയും



തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും പൊണ്ണത്തടിയുണ്ടാവുന്നതിനു വഴിവയ്ക്കുന്നു. ടിവിയും മൊബൈല്‍ ഫോണും അലസരായിരിക്കാന്‍ പരോക്ഷമായി നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍, കുട്ടികളെ തടിയന്‍മാരാക്കുന്നതിനു സിസേറിയന്‍ പ്രസവവും ഒരു കാരണമാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. സിസേറിയന്‍ ആവട്ടെ ഇപ്പോള്‍ വ്യാപകമായിവരുകയാണുതാനും. സ്വകാര്യ ആശുപത്രികള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും അത് ഉപകരിക്കുന്നു. ഗര്‍ഭം ഒരു രോഗമാണെന്ന ധാരണ വ്യാപകമാവുന്നതുമൂലം ചെറിയ സങ്കീര്‍ണതകള്‍ കാണുമ്പോള്‍ തന്നെ ഗര്‍ഭിണി ഓപറേഷന്‍ തിയേറ്ററിലെത്തും. സിസേറിയന്‍ പൊണ്ണത്തടിക്കു വഴിവയ്ക്കുന്നതിങ്ങനെയാണ്. സാധാരണ പ്രസവത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ബാക്റ്റീരിയ പുറത്തേക്കുവരുന്ന വഴിയില്‍ ശിശുവിനു ലഭിക്കുന്നു. വയറ്റിലെത്തി പെരുകുന്ന അവ ചില അലര്‍ജികളും ടൈപ്പ്-1 പ്രമേഹവും തടയുന്നതിനു സഹായിക്കും. മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കുന്നത് തടയുന്നതും അത്തരം ബാക്റ്റീരിയകളാണ്. സിസേറിയനു മുമ്പ് ധാരാളം ആന്റിബയോട്ടിക്കുകള്‍ ഗര്‍ഭിണിക്കു നല്‍കുന്നതിന്റെ ഫലങ്ങളിലൊന്നാണ് കുഞ്ഞിന്റെ പൊണ്ണത്തടി. വയറ്റിലെ ബാക്റ്റീരിയ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുമെന്ന് മുമ്പു നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞതാണ്. ന്യൂയോര്‍ക്ക് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകസംഘമാണ് എലികളില്‍ പരീക്ഷണം നടത്തി ഇതു തെളിയിച്ചത്.
Next Story

RELATED STORIES

Share it