kannur local

സിസിടിവി കാമറ: പാതയോരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ നഗരം സിസിടി കാമറ വലയത്തിലാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഇരുമ്പുതൂണില്‍ പരസ്യം പതിപ്പിക്കുന്നത് വിവാദമാവുന്നു. കേബിള്‍ വലിക്കുന്നതിന്റെ ഭാഗമായാണ് മട്ടന്നൂര്‍-തലശ്ശേരി റോഡ് മുതല്‍ കണ്ണൂര്‍ റോഡിലെ വയാന്തോട് വരെ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ചത്. തൂണുകളില്‍ വിവിധ കമ്പനികളുടെ പരസ്യം പതിക്കാന്‍ അനുമതി നല്‍കിയതിനെതിരേയാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. റോഡിന്റെ ഒരുവശത്ത് ഇരുമ്പുതൂണില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡ് കാല്‍നടയാത്ര പോലും പ്രയാസത്തിലാക്കുമെന്നാണ് ആരോപണം. വീതികുറഞ്ഞ റോഡില്‍ ബോര്‍ഡുകള്‍ തള്ളിനില്‍ക്കുന്നത് വാഹനങ്ങള്‍ക്കും ഭീഷണിയാവും. മട്ടന്നൂര്‍ നഗരത്തില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപ ചെലവഴിക്കാനാണ് നഗരസഭ തീരുമാനിച്ചത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ് കാമറ സ്ഥാപിക്കാന്‍ സ്വകാര്യ എജന്‍സിക്ക് അനുമതി നല്‍കിയത്. ഇതിനുവേണ്ട പണം സ്വകാര്യ കമ്പനി പരസ്യം വഴി കണ്ടെത്തി നല്‍കും.

Next Story

RELATED STORIES

Share it