സിസിടിവി കാമറകള്‍ സ്ഥാപിച്ച തീവണ്ടി ഫഌഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: എല്ലാ കോച്ചുകളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീവണ്ടി ന്യൂഡല്‍ഹി-അമൃത്‌സര്‍ ഷാനി എക്‌സ്പ്രസ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫഌഗ് ഓഫ് ചെയ്തു.
യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് കംപാര്‍ട്ട്‌മെന്റുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശമാണ് നിരീക്ഷണ സംവിധാനം നടപ്പാക്കുന്നതോടെ യാഥാര്‍ഥ്യമാവുന്നതെന്നു മന്ത്രി പറഞ്ഞു.
122 നിരീക്ഷണ കാമറകളാണ് 21 കംപാര്‍ട്ട്‌മെന്റുകളില്‍ വാതിലിനു സമീപത്തായി സ്ഥാപിച്ചത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നടപടി യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. ട്രെയിന്‍ ഗാര്‍ഡിന്റെ കംപാര്‍ട്ടുമെന്റില്‍ സജ്ജീകരിച്ച മോണിറ്ററില്‍ ഇവയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാവും. ദൃശ്യങ്ങള്‍ ഒരു മാസത്തേക്കു സൂക്ഷിച്ചുവയ്ക്കാനും കഴിയും.
Next Story

RELATED STORIES

Share it