സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കള്‍ അറസ്റ്റില്‍
BY swapna en29 Jan 2016 7:03 AM GMT
swapna en29 Jan 2016 7:03 AM GMT
താമരശ്ശേരി: ടൗണിലെ ഷോപ്പിങ് കോംപ്ലസില്‍ നിന്നും രണ്ടാഴ്ച മുന്‍പ് ബൈക്ക് കളവു നടത്തിയ രണ്ടംഗ സംഘം പോലിസ് പിടിയില്‍. വയനാട് കേണിച്ചിറ പുതുക്കോട് തേജസ്(19), കേളേരി വള്ളി കുഴിമറ്റം ജിഷ്ണു(19) എന്നിവരെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കത്തീഡ്രലിനു സമീപത്തെ കെട്ടിടത്തില്‍ നിര്‍ത്തിയിട്ട കോളിക്കല്‍ സ്വദേശി മുഹമ്മദ് സാദിഖിന്റെ ബൈക്കുമായി കടന്നു കളയുമ്പോഴാണ് ഇവര്‍ സിസിടിവി കാമറയില്‍ കുടുങ്ങിയത്. സാദിഖ് ഇവിടെയുള്ള ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയതായിരുന്നു. മോഷ്ടാക്കളുടെ ദൃശ്യം കെട്ടിടത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കൗമാരക്കാരായ രണ്ടുപേരുടെയും മുഖവും മറ്റും രാത്രിയിലും കാമറ ഒപ്പിയെടുത്തതാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്. വലിയ ബാഗുമായാണ് ഇരുവരും കോംപ്ലക്സില്‍ എത്തിയത്. രണ്ടു മിനിറ്റിനകം തന്നെ ഇരുവരും വിദഗ്ധമായി ബൈക്ക് മോഷ്ടിച്ചു കടന്നു കളയുകയും ചെയ്യുന്ന രംഗം കാമറയിലുണ്ട്. ഈ പടങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT