palakkad local

സിവില്‍ സ്റ്റേഷനില്‍ ഗാന്ധിജിക്ക് സ്മൃതി മണ്ഡപം



പാലക്കാട് :സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ അര്‍ധകായ പ്രതിമയുടെ അനാവരണം നിയമ—-സാംസ്‌കാരിക-പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു.സബര്‍മതി ആശ്രമത്തിലെ മണ്ണും പ്രതിമയോടൊപ്പം സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിയെ മറക്കുന്ന വര്‍ത്തമാന കാലത്തില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ശ്ലാഖനീയമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസി— ഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ,എഡിഎംഎസ്.വിജയന്‍, ആര്‍ടിഒ എന്‍.ശരവണന്‍, വാര്‍ഡ് കൗണ്‍സിലര്‍ പിആര്‍ സുജാത, ജോയിന്റ് ആര്‍ടിഒമാരായ എസ് ശിവകുമാര്‍,എം ടി ഡേവിസ് എന്നിവര്‍ സംസാരിച്ചു. പീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ഗാന്ധി പ്രചാരകനുമായ ശില്‍പി ബിജു ജോസഫ് മാവേലിക്കരയെ മന്ത്രി ആദരിച്ചു. കനറാ ബാങ്കാണ് ഗാന്ധി സ്മൃതി മണ്ഡപം സംരക്ഷിക്കുക. കനറാ ബാങ്ക് എജിഎം കെ എ സിന്ധു, ഡിഎം ആദി നാരായണന്‍, ചീഫ് മാനെജര്‍ പി സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it