malappuram local

സിവില്‍ സ്റ്റേഷനില്‍ അഗ്നിബാധ

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനകത്ത് വന്‍ തീപ്പിടിത്തം. രാത്രി ഏഴോടെയാണ് സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസ്, പിഡബ്ല്യുഡി ഓഫിസ്, കുടുംബകോടതി എന്നിവയുടെ പരിസരങ്ങളില്‍് തീ പടര്‍ന്നത്. കുടുംബ കോടതിയിലെ ഗാര്‍ഡായ ജാഫര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം യൂനിറ്റിലെ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയാക്കി.
ഫയര്‍ഫോഴ്‌സ് മടങ്ങിയ ശേഷം വീണ്ടും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. പോലിസ് പിടികൂടിയ നിരവധി വാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തിനു സമീപമാണ് തീപ്പിടിത്തമുണ്ടായത്.
വീണ്ടും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീ വാഹനങ്ങളിലേയ്ക്കു പടരാതെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it