ernakulam local

സിവില്‍ സ്റ്റേഷനിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരം ആരംഭിച്ചു



കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാക്കനാട് നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരം ഇന്നലെ മുതല്‍ തുടക്കം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഒരു മാസം മുമ്പ് ട്രാഫിക്ക് പോലിസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരേ ജനരോഷം ശക്തമായിരുന്നു. ജനവികാരം മാനിച്ചാണ് ജില്ലാ കലക്ടര്‍ ട്രാഫിക്, വാഹന വകുപ്പ്, റവന്യൂ, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തിയാണ് പുതിയ ഗതാഗത പരിഷ്‌കാരം തുടങ്ങിയിട്ടുള്ളത്. സിഗ്—നല്‍ ജങ്ഷനിലും സിവില്‍ സ്റ്റേഷനു ചുറ്റുമായി പുതിയ ട്രാഫിക് പരിഷ്‌കാരം ഇന്നലെ മുതല്‍ ആരംഭിച്ചു. കലക്ടറേറ്റ് ജങ്ഷനിലെ സിഗ്—നല്‍ സംവിധാനത്തിനു മാറ്റം വരുത്തിയാണ് സിഗ്—നല്‍ പരിഷ്—കാരം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിഗ്—നല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ളത് നീണ്ടുപോയതാണ് വൈകാന്‍ കാരണം. ഇതിനായി ട്രാഫിക് പോലിസിന്റെ നേതൃത്വത്തില്‍ കാക്കനാട് സിഗ്—നല്‍ ജങ്ഷനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ത്രീവേ സിഗ്—നല്‍ സംവിധാനമായിരിക്കും നടപ്പാക്കുക. വാഴക്കാല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ സിഗ്—നല്‍ മുറിച്ചു കടക്കാതെ ഫ്രീ ലെഫ്റ്റായി തിരിഞ്ഞ് ജില്ലാ പഞ്ചായത്തിനു മുന്നിലുള്ള റോഡിലേക്ക് കയറി കാക്കനാട് ജങ്്ഷനിലെത്തി ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കും പള്ളിക്കര ഭാഗത്തേക്കും പോവാം. ഇന്‍ഫോപാര്‍ക്ക് ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്—നല്‍ ക്രോസ് ചെയ്ത് തന്നെ പോവാം. മറ്റു മൂന്നു വശങ്ങളിലേക്കും സിഗ്—നല്‍ അനുസരിച്ച് തന്നെയാണ് വാഹനങ്ങള്‍ പോവേണ്ടത്. ജില്ലാ പഞ്ചായത്തിനു മുന്നിലുള്ള റോഡ് വണ്‍വേ ആക്കും. കാക്കനാട് ജങ്്ഷന്‍ ഭാഗത്തേക്ക് മാത്രമേ പോവാന്‍ കഴിയൂ. കാക്കനാട് ജങ്ഷനില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിനു മുമ്പിലൂടെയുള്ള റോഡുവഴി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എത്താന്‍ കഴിയില്ല.
Next Story

RELATED STORIES

Share it