Flash News

സിവില്‍ സര്‍വീസ് പരീക്ഷ; ഒന്നാംറാങ്കുകാരിക്കു കിട്ടിയത്52 ശതമാനം മാര്‍ക്ക്

ന്യുഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ഡല്‍ഹി സ്വദേശി ടിന ദാബിക്ക് ലഭിച്ചത് 52.49 ശതമാനം മാര്‍ക്ക്. പരീക്ഷയുടെ മാര്‍ക്ക് പട്ടിക യുപിഎസ്‌സി ഇന്നലെ പരസ്യപ്പെടുത്തി. കര്‍ക്കശമായ മൂല്യനിര്‍ണയമാണ് ഇത്തവണത്തേതെന്ന് തെളിയിക്കുന്നതാണ് പട്ടിക. പ്രിലിമിനറി, മെയിന്‍, അഭിമുഖം തുടങ്ങി മൂന്ന് ഘട്ടങ്ങളായുള്ള സിവില്‍സര്‍വീസ് പരീക്ഷയിലൂടെയാണ് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി രാജ്യത്തെ പ്രധാന റാങ്കുകളിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. ഡല്‍ഹി ലേഡി ശ്രീരാം കോളജില്‍ നിന്നു ബിരുദം നേടിയ 22കാരിയായ ടിനക്ക് 2025ല്‍ 1063 മാര്‍ക്കാണ് ലഭിച്ചത്. മെയിന്‍ പരീക്ഷ 1750 മാര്‍ക്കിലും ബാക്കി അഭിമുഖത്തിലുമാണ് ലഭിക്കേണ്ടത്. രണ്ടാംറാങ്ക് നേടിയ ജമ്മു കശ്മീര്‍ സ്വദേശി അത്താര്‍ ആമിറുല്‍ ശാഫിഖാന് 1018 (50.27 ശതമാനം) മാര്‍ക്കും മൂന്നാം റാങ്ക് കിട്ടിയ ജസ്മീത് സിങ് സാന്ധുവിന് 1014 (50.07 ശതമാനം) മാര്‍ക്കുമാണ് ലഭിച്ചത്. 1078 ഉദ്യോഗാര്‍ഥികളെയാണ് ഇത്തവണ യുപിഎസ്‌സി കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 172 പേര്‍ കാത്തിരിപ്പ് പട്ടികയിലാണ്.
Next Story

RELATED STORIES

Share it