kozhikode local

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന് തിളക്കം

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഞ്ജലി സുരേന്ദ്രനാഥ്, മുഹമ്മദ് ഷബീര്‍, ശാഹിദ് എന്നിവര്‍ മികച്ച പ്രകടനവുമായി കോഴിക്കോടിന്റെ യശസ്സ് ഉയര്‍ത്തി. 26ാം റാങ്കു നേടിയ അഞ്ജലി ബേപ്പൂര്‍ സ്വദേശിനിയാണ്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷമായി ബംഗഌരുവില്‍ കണ്‍സല്‍ട്ടറായി ജോലി ചെയ്ത്‌വരികയാണ്. കാലിക്കറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് വിരമിച്ച കെ പി സുരേന്ദ്രനാഥ്- ദേവി ദമ്പതികളുടെ മകളാണ്. സഹോദരി അപര്‍ണ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മൂന്ന് വര്‍ഷമായി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഫറോക്ക് പേട്ടയിലെ കബീര്‍- ഹയ്‌റുന്നീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷബീര്‍ 602ാം റാങ്കു നേടി. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രൊബിഷനറി ഓഫിസറായി ജോലി ചെയ്യുന്ന ഷബീര്‍ ചരിത്രം പ്രധാന വിഷയമായാണ് പരീക്ഷ എഴുതിയത്. ഭാര്യ മെഹ്ജബിന്‍. വടകര തിരുവള്ളൂര്‍ സ്വദേശി ശാഹിദ് ടി കോമത്ത് 693ാം റാങ്കുമായാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. കാപ്പാട് ഖാസി കുഞ്ഞിഹസന്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്നു ഹസനി ബിരുദം നേടിയ ശാഹിദ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അബ്ദുറഹ്മാന്‍  മുസ്‌ല്യാരുടേയും സുലൈഖയുടെയും മകനാണ്.ഭാര്യ ഷഹന ഷെറിന്‍. അഞ്ചു വര്‍ഷമായി സിവില്‍ സര്‍വീസ് പരിശീലനത്തിലായിരുന്നു.
Next Story

RELATED STORIES

Share it