Flash News

സിവില്‍ സര്‍വീസ് പട്ടികയില്‍ 51 മുസ്‌ലിംകള്‍

ന്യൂഡല്‍ഹി: ഇത്തവണത്തെ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) പരീക്ഷ പാസായ 990 പേരില്‍ 51 പേര്‍ മുസ്‌ലിംകള്‍. നേരത്തെ ജാമിഅ മില്ലിയ ഇസ്‌ലാമിയ റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയില്‍ പരിശീലനം നേടിയ സഅദ് മിയാ ഖാന്‍ 25ാം റാങ്ക് നേടി.
ആദ്യ 100 റാങ്കുകാരില്‍ അഞ്ച് മുസ്‌ലിംകളുണ്ട്. ഇതില്‍ രണ്ടുപേര്‍ വനിതകളാണ്. 62ാം റാങ്കുള്ള ജമീല്‍ ഫാത്തിമ സേബ, ഹസീന്‍ സഹ്‌റ റിസ്്‌വി എന്നിവരാണ് ഉന്നത വിജയം നേടിയ മുസ്‌ലിം വനിതകള്‍. വിജയികളായ മുസ്‌ലിംകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് നിലനിര്‍ത്തി.
2017ല്‍ 51 മുസ്‌ലിംകളാണു സിവില്‍ സര്‍വീസ് കടമ്പ കടന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 2016ല്‍ 36ഉം 2015ല്‍ 38ഉം 2014ല്‍ 34ഉം 2013ല്‍ 30ഉം മുസ്‌ലിംകള്‍ മാത്രമാണു പാസായത്. ഇത്തവണ കേരളത്തില്‍ നിന്നു റാങ്ക് പട്ടികയില്‍ ഇടംനേടിയ 34 പേരില്‍ 11 പേര്‍ മുസ്‌ലിംകളാണ്. യുഎപിഎസ്‌സി പരീക്ഷയിലൂടെയാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്‌സ്), ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉള്‍പ്പെടെയുള്ള വിവിധ ഉന്നത സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ 14 ശതമാനത്തോളം മുസ്‌ലിംകളുണ്ടെങ്കിലും ഉന്നത സര്‍ക്കാര്‍ ഉദ്യോഗ മേഖലകളില്‍ മുസ്‌ലിം പ്രാതിനിധ്യം ശോചനീയമാണ്. രണ്ടു ശതമാനം മാത്രമാണു സിവില്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യം.
വെള്ളിയാഴ്ച വൈകീട്ടാണു 2017ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഹൈദരാബാദ് സ്വദേശിയായ അനുദീപ് ദുരിഷ്‌തെയാണ് ഒന്നാംറാങ്ക് നേടിയത്. അനു കുമാരി, സച്ചിന്‍ ഗുപ്ത, അതുല്‍ പ്രകാശ്, പ്രതാം കൗശിക എന്നിവരാണ് ആദ്യ അഞ്ച് റാങ്കുകാര്‍.
ആദ്യ 25 റാങ്കുകാരില്‍ 17 പുരുഷന്‍മാരും എട്ടു സ്ത്രീകളുമാണുള്ളത്. ഇത്തവണ 9,57,590 പേര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചതില്‍ 4,56,625 പേരാണ് എഴുതിയത്. ജനറല്‍ വിഭാഗത്തില്‍ 476 പേര്‍, ഒബിസി 275 പേര്‍, എസ്‌സി 165 പേര്‍, എസ്്ടി 74 പേര്‍ ആണു പട്ടികയിലുള്ളത്. സകാത്ത് ഫൗണ്ടേഷന്റെ പിന്തുണയോെട പരീക്ഷയെഴുതി 26 മുസ്്‌ലിംകള്‍ റാങ്ക് പട്ടികയില്‍ ഇടംനേടിയതായി സകാത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് സെയ്ദ് സഫര്‍ മഹ്മൂദ് അറിയിച്ചു.
Next Story

RELATED STORIES

Share it