സിവില്‍ സര്‍വീസ്: ആദ്യ 50ല്‍ രണ്ട് മലയാളികള്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ 50 റാങ്കുകളില്‍ രണ്ടു മലയാളികള്‍. 33ാം റാങ്ക് നേടിയത് മലപ്പുറം വളാഞ്ചേരി സ്വദേശി ഒ ആനന്ദാണ്. 14ാം റാങ്കുകാരിയായി കീര്‍ത്തി എസ് എന്ന മലയാളിയുമുണ്ട്. 108ാം റാങ്ക് പത്തനംതിട്ട സ്വദേശി നീതു രാജനാണ്.
ഡല്‍ഹി സ്വദേശി ടിന ഡാബിയാണ് റാങ്കില്‍ ഒന്നാംസ്ഥാനത്ത്. ജമ്മുകശ്മീര്‍ സ്വദേശി അത്തര്‍ ആമിറുല്‍ ഷാഫി ഖാന്‍ ആണ് രണ്ടാംറാങ്ക്. 1,078 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 180 പേരെയാണ് ഐഎഎസിന് ശുപാര്‍ശ ചെയ്തത്. 45 പേര്‍ക്ക് ഐഎഫ്എസും 150 പേര്‍ക്ക് ഐപിഎസും ലഭിക്കും. 172 പേരെ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 499 പേര്‍ പൊതുവിഭാഗത്തിലും 314 പേര്‍ ഒബിസിയിലും 176 പേര്‍ പട്ടികജാതിയിലും 89 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെട്ടവരാണ്.
Next Story

RELATED STORIES

Share it