Flash News

സിവില്‍ സര്‍വീസില്‍ ഉന്നത ജയം; അന്‍സാര്‍ അഹമ്മദ് ഷെയ്ഖിന് ഇനി ധൈര്യമായി പേരു പറയാം

സിവില്‍ സര്‍വീസില്‍ ഉന്നത ജയം; അന്‍സാര്‍ അഹമ്മദ് ഷെയ്ഖിന് ഇനി ധൈര്യമായി പേരു പറയാം
X
ansar
പൂനെ: കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഐഎഎസ് പട്ടികയില്‍ ഉന്നത ജയം നേടിയ അന്‍സാര്‍ അഹമ്മദ് ഷെയ്ഖിന് ഇനി തന്റെ വ്യാജ പേര് പറയേണ്ട.അഭിമാനത്തോടെ പറയാം താന്‍ മുസ്‌ലിമാണെന്നും പേര് അന്‍സാര്‍ അഹമ്മദ് ഷെയ്ഖാണെന്നും . പിജിക്ക് പഠിക്കാന്‍ പൂനെയിലെത്തിയപ്പോഴാണ് മുസ്‌ലിമായതിനാല്‍ താമസിക്കാന്‍ ഫഌറ്റ് നിഷേധിക്കപ്പെട്ടത്. തുടര്‍ന്നാണ് ശുഭം എന്ന പേര് സ്വീകരിച്ച്് താമസം തുടങ്ങേണ്ടി വന്നത്. ജല്‍നാസ് ഷെഡ്ഗണ്‍ വില്ലേജിലെ ദരിദ്രനായ ഓട്ടോ ഡ്രൈവറുടെ മകനാണ് 21 കാരനായ അന്‍സാര്‍.
വ്യക്തിത്വം മറച്ചുപിടിച്ച് താമസസ്ഥലം നേടേണ്ടി വന്നെങ്കിലും നിശ്ചയദാര്‍ഡ്യവും കഠിനാധ്വാനവും കൊണ്ട് ചെറുപ്രായത്തില്‍ തന്നെ ഐഎഎസ് പ്രവേശനം നേടിയ ഈ യുവാവ് ഫലം പുറത്തു വന്നപ്പോള്‍ ആദ്യ പറഞ്ഞത് തന്റെ പേര് ശുഭം എന്നല്ല അന്‍സാര്‍ അഹമ്മദ് ഷെയ്ഖാണ് എന്നായിരുന്നു.
ദരിദ്ര കുടുംബത്തിലെ അംഗമാണ് അന്‍സാര്‍ അഹമ്മദ് ഷെയ്ഖ്. മൂന്നു ഭാര്യമാരുള്ള ഓട്ടോ ഡ്രൈവറുടെ രണ്ടാം ഭാര്യയിലെ മകന്‍. പൂനെയിലെ ഫര്‍ഗൂസന്‍ കോളജില്‍ നിന്നും ബിഎ ബിരുദം നേടിയ ശേഷം പി.ജിക്കും ഐഎഎസ് പഠനത്തിനുമായി പൂനെയിലെത്തിയപ്പോഴാണ് ജാതീയതയുടെ വിലക്ക് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. കൂടെയുള്ള സുഹൃത്തുക്കള്‍ക്കെല്ലാം വളരെ വേഗം വാടകവീട് കണ്ടെത്താനായെങ്കിലും മുസ്്‌ലിം ആണെന്ന കാരണത്താല്‍ അന്‍സാറിന്  ആരും താമസസ്ഥലം നല്‍കിയിരുന്നില്ല.
ദിവസം 12 മണിക്കൂര്‍ വീതം ഇടവേളയില്ലാതെ മൂന്നു വര്‍ഷം കഠിനാധ്വാനം ചെയ്താണ് അന്‍സാര്‍ അഹമ്മദ് ഷെയ്ഖ് ഐഎഎസ് കടമ്പ കടന്നത്. അക്ഷരാഭ്യാസമില്ലാത്ത മാതാവും ചെറുപ്രായത്തില്‍ തന്നെ പഠനം അവസാനിപ്പിക്കേണ്ടവന്ന സഹോദരങ്ങളുമാണ് അന്‍സാറിനുള്ളത്. അതു കൊണ്ടുതന്നെ അന്‍സാര്‍ അഹമ്മദ് ഷെയ്ഖിന്റെ ഐഎഎസ് നേട്ടം അദ്ദേഹത്തിന്റെ ദരിദ്ര കുടുംബത്തിന് സ്വപ്‌നത്തില്‍ പോലും വിശ്വസിക്കാനാകാത്ത അത്രയും ഉന്നതമാണ്.
Next Story

RELATED STORIES

Share it