Flash News

സിവില്‍ കേസുകളില്‍ സന്യാസിമാരുടെ സാക്ഷ്യം സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

സിവില്‍ കേസുകളില്‍ സന്യാസിമാരുടെ സാക്ഷ്യം സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി
X
sanyasiന്യൂഡല്‍ഹി : സന്യാസിമാരുടെ സാക്ഷ്യം സിവില്‍ കേസുകളില്‍ കോടതിയില്‍ സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹരിയാനയില്‍ ഭല്ലേ റാം എന്ന സന്യാസി തന്റെ മക്കള്‍ക്ക് വസ്തുവകകള്‍ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ സ്വത്ത് തര്‍ക്കക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി. സര്‍വവും ത്യജിച്ച് സന്യാസജീവിതം നയിക്കുന്നയാളില്‍ നിന്നുള്ള സാക്ഷ്യം എങ്ങിനെയാണ് ഇത്തരമൊരു കേസില്‍ സ്വീകരിക്കാനാവുക എന്ന ചോദ്യമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്.
ഒരാള്‍ സന്യാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ ലൗകികജീവിതവുമായി ബന്ധപ്പെട്ട സര്‍വവും ഉപേക്ഷിക്കപ്പെടുകയാണ്. വീടുപോലും ഉപേക്ഷിച്ചാണ് സന്യാസികള്‍ ജീവിക്കുക. കാളവണ്ടിയില്‍ പോലും അവര്‍ സഞ്ചരിക്കാറില്ല. എന്നാലിന്ന് സന്യാസിമാര്‍ കാറിലും വിമാനത്തിലുമൊക്കെയാണ് സഞ്ചാരമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
[related]മക്കള്‍ക്ക് സ്വത്ത് ലഭിക്കാന്‍ കോടതികയറിയ ഭല്ലേ റാം എന്ന സന്യാസിക്ക്് ലൗകികജീവിതവുമായുള്ള കെട്ടുപാടുകള്‍ ഉപേക്ഷിക്കാന്‍ സാധിച്ചില്ലെന്നും കേസില്‍ ആദ്യം വിധിപറഞ്ഞ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സന്യാസിയെന്ന് ഒരാളെ കണക്കാണമെങ്കില്‍ മതേതരമായ എല്ലാ സ്വത്തുക്കളും പൂര്‍ണമായി ത്യജിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എല്ലാ ത്യജിച്ച് സിവില്‍ ജീവിതം അവസാനിപ്പിച്ച ഒരാള്‍ എങ്ങിനെയാണ് കേസില്‍ സാക്ഷി പറയാന്‍ വേണ്ടി തിരിച്ചുവരികയെന്നാണ് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ചോദിച്ചത്.
Next Story

RELATED STORIES

Share it