thrissur local

സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് ഇന്ന് ;എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലാദ്യം



തൃശൂര്‍: അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ ആദ്യ പാസിങ് ഔട്ട് ഇന്ന് രാവിലെ 8 ന് കേരള പോലിസ് അക്കാദമിയില്‍ നടക്കും. സംസ്ഥാന എക്‌സൈസ് കമ്മീഷണറും അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസുമായ ഋഷിരാജ് സിങ് മുഖ്യാതിഥിയായിരിക്കും.  കേരള പോലീസ് അക്കാദമി അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് കുരുവിള ജോണ്‍ സല്യൂട്ട് സ്വീകരിക്കും. സാധാരണ സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് ജോലിയില്‍ പ്രവേശിച്ചതിനു ശേഷം സര്‍വീസിനിടക്കു മാത്രമേ അടിസ്ഥാന പരിശീലനം ലഭിക്കാറുളളൂ. അതില്‍ നിന്നും വ്യത്യസ്തമായി കേരള എക്‌സൈസ് വകുപ്പ് ചരിത്രത്തിലാദ്യമായി അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം സര്‍വീസിലേക്ക് പ്രവേശിക്കുന്ന ആദ്യ ബാച്ച് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരാണ് പാസിംഗ് ഔട്ട് പരേഡിനായി അണിനിരക്കുന്നത്. ഇവരില്‍ 84 ബിരുദധാരികളും, 27 ബിരുദാന്തരബിരുദം ഉളളവരും, 9 പേര്‍ ബി.ടെക്കും, 2 പേര്‍ ബി.എഡും, ഒരാള്‍ എല്‍ എല്‍ബി യും, 4 പേര്‍ എം ബിഎ യും, 3 പേര്‍ എംസിഎയും, ഒരാള്‍ എം എ ബിഎഡും, ഒരാള്‍ എംഎ ക്രിമിനോളജിയും, 4 പേര്‍ ഡിപ്ലോമയും, 2 പേര്‍ ഐടിഐ യും, 16 പേര്‍ പ്ലസ് ടു യോഗ്യത ഉളളവരുമാണ്. പരിശീലനത്തിന്റെ ഭാഗമായി വെപ്പണ്‍ ക്ലാസ്, കാരട്ടേ, യോഗ, സ്വിമ്മിങ്്, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിംഗ് എന്നിവയിലായിരുന്നു ക്ലാസുകള്‍.   ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ട്രെയിനികളുടെ കുടുംബാംഗങ്ങളും സംബന്ധിക്കും.
Next Story

RELATED STORIES

Share it