wayanad local

സിവില്‍സപ്ലൈസ് ജീവനക്കാര്‍ പ്രക്ഷോഭത്തിന്

കല്‍പ്പറ്റ: സിവില്‍സപ്ലൈസ് വകുപ്പിനെ ശാക്തീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിന്. 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി 2016ല്‍ നിലവില്‍വന്ന സംസ്ഥാന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് നിലനിന്നിരുന്ന 330 സ്വകാര്യ മൊത്തവിതരണ സംഭരണശാലകളുടെ നിയന്ത്രണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തതിന്റെ അടിസ്ഥാനത്തില്‍ 408 പുതിയ തസ്തികകള്‍ പുതുതായി അനുവദിക്കുന്നതിന് ഭക്ഷ്യവകുപ്പ് നയപരമായ തീരുമാനമെടുത്ത് ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അമിത ജോലിഭാരം ലഘൂകരിക്കുന്നതിന് പുതിയ തസ്തികകള്‍ അനുവദിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിന് തയ്യാറാവുന്നത്. സംയുക്ത സമരസമിതി നടത്തുന്ന ധര്‍ണയുടെ പ്രചാണാര്‍ഥം ജില്ലാ സപ്ലൈ ഓഫിസിലും  വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഓഫിസുകളിലും ജീവനക്കാര്‍ വിശദീകരണം നടത്തി. ജില്ലാ സപ്ലൈ ഓഫിസില്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി വി ഏലിയാമ്മ, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി സി സത്യന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി വി ആന്റണി, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍, ഇ എസ് ബെന്നി, പി ആര്‍ ബിനില്‍കുമാര്‍, എ പി മധുസൂദനന്‍, സി ആര്‍ ശ്രീനിവാസന്‍, നവാസ് കെ എം, പി എന്‍ മുരളീധരന്‍, പി വി ജയപ്രകാശ്, രാജേന്ദ്രപ്രസാദ്, നൗഷാദ് കെ കെ, പ്രവീണ്‍ പി എസ്, പി എം സുമേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it