kozhikode local

സിലബസ് പഠിപ്പിച്ചു തീര്‍ക്കുകയെന്നതിലുപരി നൂതന ശൈലികളിലേക്ക് അധ്യാപകര്‍ മാറണം: കാലിക്കറ്റ് വിസി

തേഞ്ഞിപ്പലം: സിലബസ് പഠിപ്പിച്ചു തീര്‍ക്കുകയെന്നതിലുപരിയായി നൂതന ശൈലികളിലേക്ക് അധ്യാപകര്‍ മാറേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. നവീന കാലഘട്ടത്തിലെ അക്കാദമിക ശൈലികള്‍ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ഭൗതിക, അക്കാദമിക നിലവാരം കാലാനുസൃതമായി ഉയര്‍ത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ അധ്യാപകര്‍ തന്നെയാണ് നടത്തേണ്ടത്.
അധ്യാപകരുടെ നിലവാരമാണ് രാഷ്ട്രത്തിന്റെ നിലവാരം നിര്‍ണയിക്കുന്നതെന്ന കാഴ്ച്ചപാടിനനുസൃതമായി അധ്യാപകര്‍ക്കായി സമഗ്ര പരിശീലന പരിപാടി നടപ്പാക്കുമെന്നും പറഞ്ഞു.
രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജുകുട്ടി, ജേണലിസം പഠനവകുപ്പ് മേധാവി ഡോ.എന്‍ മുഹമ്മദലി, ഡി ദാമോദര്‍ പ്രസാദ്, ഡോ. ഐ പി അബ്ദുല്‍ സലാം, ഡോ. പി മുസ്തഫ ഫാറൂഖി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, എസ്് മുഹമ്മദ് യൂനുസ്, പ്രാഫ. കെ അഹമ്മദ് സയ്യിദ്, പ്രഫ. എന്‍ അബ്ദുല്ല, പി റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പിന്റെയും അറബിക് കോളജ് പ്രിന്‍സിപ്പല്‍സ് ആന്റ് മാനേജ്‌മെന്റ് അസോസിയേഷന്റെയും സംയുക്തമാഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it