സിലബസില്‍ യോഗ ഉള്‍പ്പെടുത്തണം: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ യോഗ പഠിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ വിണ്ടും. യോഗ പാഠ്യവിഷയമാക്കി സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഐച്ഛികമായി തിരഞ്ഞെടുക്കാവുന്ന വിധം യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത് നിര്‍ദേശമാണെന്നും നിര്‍ബന്ധമല്ലെന്നും കേന്ദ്രമന്ത്രി ശ്രീപദ് നായിക്ക് പറഞ്ഞു.
കൂടാതെ പോലിസ്, സൈനിക മേഖലയിലും യോഗാ പരിശീലനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
അടുത്ത വര്‍ഷം മുതല്‍ ഈ പദ്ധതി നടപ്പാക്കാമെന്നാണു കരുതുന്നതെന്നും ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും സംസ്ഥാനങ്ങള്‍ക്കു കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it