palakkad local

സിറ്റി സര്‍വീസ് ബസ്സുകള്‍ കടലാസിലൊതുങ്ങുന്നു

പാലക്കാട്: നഗരത്തില്‍ ബസ്സ്റ്റാന്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിറ്റിസര്‍വീസ് ബസ്സുകളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. 2 കി മീ ചുറ്റളവില്‍ നാലു ബസ്സ്റ്റാന്റുകളുണ്ടായിട്ടും യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഓട്ടോറിക്ഷയെ ആശ്രയിക്കണം. സ്റ്റേഡിയംസ്റ്റാന്റില്‍ നിന്നും മുനിസിപ്പല്‍സ്റ്റാന്റിലേക്കെത്തണമെങ്കില്‍ കാശുള്ളവ ന്‍ ഓട്ടോപിടിക്കണം അതല്ലെങ്കില്‍ നടക്കണം.
ഇനി മലമ്പുഴ, റെയില്‍വേകോളനി, കൊട്ടേക്കാട് ബസ്സുകളില്‍ കയറിയാലോ ശകുന്തളജങ്ഷനിലോ പട്ടിക്കരമേല്‍പ്പാലത്തിനു താഴെയോ ഇറങ്ങി നടക്കണമെന്നാണ് മറ്റൊരു വസ്തുത. ടൗണ്‍സ്റ്റാന്റില്‍ നിന്ന് സ്റ്റേഡിയത്തേക്കും മുനിസിപ്പല്‍ സ്റ്റാന്റിലേക്കും ഓട്ടോറിക്ഷ തന്നെ ശരണം. മുനിസിപ്പല്‍ സ്റ്റാന്റടച്ചതോടെ പൂടൂര്‍-കോട്ടായി ബസ്സുകള്‍ താല്‍ക്കാലികമായി സ്റ്റേഡിയത്തേക്കു പോവുന്നുണ്ടെങ്കിലും 2-ാം തിയതി മുതല്‍ വീണ്ടും ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്റിലേക്കു പോവുന്നതോടെ സ്ഥിതി മാറും. ഇന്ധനവില അനുദിനം വ ര്‍ദ്ധിക്കുന്നതോടെ നഗരത്തിലോടുന്ന ഓട്ടോകള്‍ തോന്നിയ ചാര്‍ജ്ജാണ് ഈടാക്കുന്നത്. സ്റ്റേഡിയം സ്റ്റാന്റില്‍ നിന്നും മുനിസിപ്പല്‍സ്റ്റാന്റിലേക്ക് 20 രൂപയായിരുന്നത് 30 രൂപയാക്കിയിരിക്കുകയാണ്.
ഇതിനുപുറമെ കെഎസ്ആ ര്‍ടിസി സ്റ്റാന്റില്‍ നിന്നും മിഷ്യന്‍ സ്‌കൂള്‍ ജങ്ഷനില്‍ നിന്നും സ്റ്റേഡിയത്തേക്ക് 35 ഉം 40 ഉം രൂപയാണീടാക്കുന്നത്. ടൗണ്‍സ്റ്റാന്റില്‍ നിന്നും മുനിസിപ്പല്‍ സ്റ്റാന്റിലേക്കും സ്റ്റേഡിയത്തേക്കും 30 ഉം 40 ഉം രൂപയൊക്കെ ഈടാക്കുന്ന വിരുദ്ധരുമുണ്ട്.
മിനിമം ചാര്‍ജ്ജില്‍യാത്ര ചെയ്യേണ്ട ദൂരത്തിലാണ് ഇത്രയും തുക കൊടുത്ത് സാധാരണക്കാരായ യാത്രക്കാര്‍ ഓട്ടോറിക്ഷകളില്‍ പോവാന്‍ വിധിക്കപ്പെടുന്നത്. എന്നാല്‍ നഗരബസ്സ്റ്റാന്റുകളെ വലംവെക്കുന്ന സിറ്റിബസ്സുകളോ മിനി കെഎസ്ആര്‍ടിസികളോ സര്‍വീസ് നടത്തിയാല്‍ ഇത്തരം പ്രശ്‌നത്തിനു ഏറെക്കുറെ പരിഹാരമാവും. നേരത്തെ മലമ്പുഴ, റെയില്‍വേകോളനി ബസ്സുകള്‍ ഇതിനു പരിഹാരമായിരുന്നു. എന്നാല്‍ ശകുന്തള ജങ്ഷനിലെ റെയില്‍വേ ഗേറ്റടച്ചതോടെ സ്ഥിതി വഷളായി.
ഒലവക്കോട് നിന്നും പുറപ്പെടുന്ന 2ാം നമ്പര്‍ ബസ്സും നഗര ബസ്റ്റാന്റുകളെ വലംവെക്കുമെങ്കിലും മുനിസിപ്പല്‍ സ്റ്റാന്റിലെത്താത്ത സ്ഥിതിയാണിപ്പോ ള്‍. ഇത്രയേറെ ബസ് സ്റ്റാന്റുകളുള്ള നഗരത്തില്‍ നൂറുകണക്കിനു ബസ്സുകളും ആയിരക്കണക്കിനു യാത്രക്കാരും വന്നുപോവുമ്പോഴും യാത്രക്കാ ര്‍ക്ക് എല്ലാ ബസ്സ്റ്റാന്റുകളിലുമെത്താന്‍ സഹായകമാവുന്ന സിറ്റിബസ്സുകളുടെ സര്‍വീസ് വേണമെന്നാവശ്യം ശക്തമാവുകയാണ്.

Next Story

RELATED STORIES

Share it