Sports

സിറ്റി-ഗണ്ണേഴ്‌സ് പോര് സമനിലയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍ ചാംപ്യന്‍മാരുടെ ക്ലാസിക്ക് പോരാട്ടം സമനിലയില്‍. ഹോംഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-2ന് ആഴ്‌സനലാണ് സമനിലയില്‍ പൂട്ടിയത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ 2-0ന് വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ സതാംപ്റ്റന്‍ 2-1ന് ടോട്ടനം ഹോട്‌സ്പറിനെ ഞെട്ടിക്കുകയായിരുന്നു. സെര്‍ജിയോ അഗ്വേറോയിലൂടെ മുന്നിലെത്തിയ സിറ്റിക്ക് ഒലിവര്‍ ജിറോഡിലൂടെ ആഴ്‌സന്‍ ആദ്യം തിരിച്ചടി നല്‍കി. രണ്ടാംപകുതിയിലും കെവിന്‍ ഡിബ്രുയ്‌നിലൂടെ സിറ്റി രണ്ടാമതും ലീഡ് പിടിച്ചു. എന്നാല്‍, അലെക്‌സിസ് സാഞ്ചസിലൂടെ ആഴ്‌സനല്‍ സമനില ഗോള്‍ നേടുകയായിരുന്നു. സമനില വഴങ്ങിയതോടെ സിറ്റിയുടെ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് ബെര്‍ത്തും തുലാസിലായി. 37 മല്‍സരങ്ങളില്‍ നിന്ന് 65 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് സിറ്റി. സിറ്റിയേക്കാള്‍ രണ്ടു മല്‍സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ 63 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവരാണ് ചാംപ്യന്‍സ് ലീഗിലേക്ക് ടിക്കറ്റെടുക്കുക. അതേസമയം, ജോ അലെന്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളുകളാണ് ഹോംഗ്രൗണ്ടില്‍ വാട്‌ഫോര്‍ഡിനെതിരേ ലിവര്‍പൂളിന് ജയം സമ്മാനിച്ചത്. സറ്റീവന്‍ ഡേവിഡ് ഇരട്ട ഗോളുകളാണ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനമിനെതിരേ സതാംപ്റ്റന് ജയം നേടിക്കൊടുത്തത്. സന്‍ ഹെയുങ് മിനിലൂടെ മുന്നിലെത്തിയതിനു ശേഷമാണ് ടോട്ടനമിന്റെ തോല്‍വി.
Next Story

RELATED STORIES

Share it