World

സിറില്‍ രാമഫോസഎഎന്‍സി പ്രസിഡന്റ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രസിഡന്റ് സിറില്‍ രാമഫോസ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 65കാരനായ രാമഫോസ 2019ല്‍ ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവും. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കുമെന്നും അഴിമതിക്കെതിരേ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സാണ് 23 വര്‍ഷമായി രാജ്യം ഭരിക്കുന്നത്്. എന്നാല്‍, ജേക്കബ് സുമ ഭരണ കൂടത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. രാമഫോസയ്്ക്ക് തരണം ചെയ്യാനുള്ള ഏറ്റവും വലിയ വെല്ലുവിളിയുമാണിത്. ശക്തമായ മല്‍സരത്തില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ മുന്‍ ഭാര്യ എന്‍കോസസാന ഡിലാമിനി സുമയെ പിന്തള്ളിയാണ് രാമഫോസ തിരഞ്ഞെടുക്കപ്പെട്ടത്്. ഡിലാമിനിക്ക് 2440 വോട്ടും രാമഫോസയ്ക്ക്് 2,261 വോട്ടും ലഭിച്ചതായി എഎന്‍സി വക്താവ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നു അഭ്യൂഹമുണ്ടായിരുന്നു. രാമഫോസ മുന്‍ ട്രേഡ് യൂനിയന്‍ നേതാവും രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളുമാണ്.
Next Story

RELATED STORIES

Share it