World

സിറിയ: സര്‍ക്കാര്‍ ജയിലുകളില്‍60,000 പേര്‍ കൊല്ലപ്പെട്ടു

സിറിയ: സര്‍ക്കാര്‍ ജയിലുകളില്‍60,000 പേര്‍ കൊല്ലപ്പെട്ടു
X
ssyriaദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം ശിഥിലമാക്കിയ സിറിയയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ പീഡനവും മനുഷ്യാവകാശ ലംഘനങ്ങളും മൂലം 60,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷക സംഘടന. സിറിയന്‍ സര്‍ക്കാര്‍ സ്രോതസ്സുകളില്‍നിന്നു നേടിയ വിവരങ്ങള്‍ പ്രകാരമാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സിറിയന്‍ നിരീക്ഷകസംഘടന വ്യക്തമാക്കുന്നു. 2011 മാര്‍ച്ച് മുതല്‍ കടുത്ത പീഡനവും മോശം പരിചരണവും മൂലം 6000ത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് നിരീക്ഷക സംഘടനയുടെ മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ജയിലുകളില്‍ സ്ഥിതി അതീവഗുരുതരമാണെന്നും ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേയുള്ള ജനകീയവിപ്ലവം സര്‍ക്കാരും വിമതരും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്നിന്റെ സിറിയന്‍ ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുറ വ്യക്തമാക്കിയിരുന്നു. പതിനായിരക്കണക്കിന് സിറിയക്കാര്‍ അപ്രത്യക്ഷമാവുമ്പോള്‍ യഥാര്‍ഥ മരണനിരക്ക് കണ്ടെത്തുക അസാധ്യമാണ്. സിറിയന്‍ ഭരണകൂടം വ്യാപകമര്‍ദ്ദനമാണ് അഴിച്ചുവിടുന്നതെന്നു ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിനു വേണ്ടി ബെയ്‌റൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമേഷ്യന്‍ ഗവേഷകന്‍ നദീം ഹൂറി ആരോപിക്കുന്നു.
Next Story

RELATED STORIES

Share it