Flash News

സിറിയ: വ്യോമാക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞ് നൊമ്പരമാവുന്നു

സിറിയ: വ്യോമാക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞ് നൊമ്പരമാവുന്നു
X
ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെ ഉപരോധം മൂലം ഇടതു കണ്ണും സ്വന്തം മാതാവിനെയും നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞ് ലോകത്തിന്റെ നൊമ്പരമാവുന്നു. സിറിയയില്‍നിന്നുള്ള പലായനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ജീവന്‍ നഷ്ടപ്പെട്ട ഐലന്‍ കുര്‍ദിക്കു പിന്നാലെയാണ് കരീം എന്നു പേരുള്ള രണ്ടര മാസം പ്രായമായ കുഞ്ഞിന്റെ ദയനീയ ചിത്രവും ലോകത്തിനു മുന്നിലെത്തിയത്്. വെടിയുണ്ടകളേറ്റ് തലയില്‍ മുഴുവന്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം ട്വിറ്ററിലും മറ്റ് സാമുഹിക മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.





പിറന്നു വീണ് ദിവസങ്ങള്‍ക്കകം സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ തലയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്നിട്ടും പുനര്‍ജീവിതത്തിലേക്ക്  കരീം തിരിച്ചുവരുകയാണെന്നാണ്്് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ കരീമിന്റെ മാതാവ് കൊല്ലപ്പെട്ടിരുന്നു.  #ടീഹശറമൃശ്യേ ണശവേഗമൃശാ,#ആമയ്യഗമൃശാ ക ലെല ്യീൗ തുടങ്ങിയ ഹാഷ്ടാഗ് പോസ്റ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. അറബി, ഇംഗ്ലീഷ്, തുര്‍ക്കി ഭാഷകളിലും ഹാഷ്ടാഗ് കാംപയിന്‍ നടക്കുന്നുണ്ട്.കുട്ടികളടക്കം ഒരുകണ്ണ് പൊത്തിപ്പിടിച്ചാണ്് ഫോട്ടോയും കരീമിന്റെ ഫോട്ടോയും ചേര്‍ത്താണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്്.





പതിനായിരങ്ങളാണ് കരീമിന് പിന്തുണയുമായി  രംഗത്തെത്തിയിരിക്കുന്നത്. നവംബറില്‍ കിഴക്കന്‍ ഗൂതയിലെ മാര്‍ക്കറ്റില്‍ നടന്ന വ്യോമാക്രമണത്തിലാണ് കരീമിന് കണ്ണും തന്റെ മാതാവിനെയും നഷ്ടമാവുന്നത്. അന്ന് കരീമിന് ഒരു മാസം മാത്രമായിരുന്നു പ്രായം. പരിക്കേറ്റ കരീമിനെ വല്യുമ്മയും ഉറക്കമിളിച്ച് പരിചരിക്കുകയായിരുന്നു. അവനെ ലാളിക്കാനായി സഹോദരനും സഹോദരിയും കൂടെനിന്നു. ദമസ്‌കസിലെ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്ത മേഖല  മാസങ്ങളായി സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ്.
Next Story

RELATED STORIES

Share it