World

സിറിയ: വിമതര്‍ ഖുനൈതറയില്‍ നിന്നു പിന്‍വാങ്ങി

ദമസ്‌ക്കസ്: തെക്കന്‍ സിറിയയിലെ ഇസ്രായേലി അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ഖുനൈതറയില്‍ നിന്നു വിമതര്‍ പിന്‍മാറിയതായി സന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ വിമതര്‍ സൈന്യവുമായി ധാരണയിലെത്തുകയായിരുന്നു.
ഇസ്രായേല്‍ അധീനതയിലുള്ള ജൂലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള പ്രദേശമാണ് ഖുനൈതറ. വാര്‍ത്ത യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സ്ഥിരീകരിച്ചു. മേഖലയില്‍ വെടിനിര്‍ത്തലിനും ആയുധങ്ങള്‍ കൈമാറാനും ധാരണയായതായി അവര്‍ അറിയിച്ചു.
ഇദ്‌ലിബിലെ ശിയാ ആധിപത്യമുള്ള ഫൗആ, കഫ്‌റയ പ്രദേശങ്ങളിലേക്കാണ് ഖുനൈതറയിലെ വിമതരെ ഒഴിപ്പിക്കുന്നത്. 20 ബസ്സുകളിലായി വിമതരെ  പുറത്തെത്തിച്ചതായി ഓദ്യോഗിക ചാനലും റിപോര്‍ട്ട് ചെയ്തു. ഖുനൈതറയില്‍ തടവില്‍ കഴിയുന്ന വിമതരെ മോചിപ്പിക്കാനും ധാരണയുണ്ട്.
Next Story

RELATED STORIES

Share it