World

സിറിയ: യുഎസ് സഖ്യത്തിന്റെ ആക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നു സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘം അറിയിച്ചു. സിറിയ-ഇറാഖ് അതിര്‍ത്തിക്കു സമീപം ഐഎസ് നിയന്ത്രണത്തിലുള്ള ഹിദാജ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു വ്യോമാക്രമണം. 24 മണിക്കൂറിനിടെ സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ 20 സാധാരണക്കാര്‍ യുഎസ് സഖ്യസേനാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ നിരീക്ഷക സംഘം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ദെയറുസൂര്‍ പ്രവിശ്യയില്‍ എട്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി ചേര്‍ന്നാണ് യുഎസ് സിറിയയില്‍ സൈനിക നീക്കം തുടരുന്നത്.
Next Story

RELATED STORIES

Share it