Flash News

സിറിയ: യുഎസ് വ്യോമാക്രമണത്തില്‍ 57 മരണം



ദമസ്‌കസ്: കിഴക്കന്‍ സിറിയയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള ജയിലിനു നേരെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ യുദ്ധ നിരീക്ഷക സംഘടന. ദേയറുസ്സോര്‍ പ്രവിശ്യയിലെ അല്‍ മയ്ദീന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരായ തടവുപുള്ളികളാണെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ ഐഎസ് പ്രവര്‍ത്തകരാണ്. 25, 26 തിയ്യതികളില്‍ മയ്ദീനിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സിവിലിയന്‍മാരായ തടവുപുള്ളികള്‍ കൊല്ലപ്പെട്ടെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ കമാണ്ട് അറിയിച്ചു. ഐഎസ് തലസ്ഥാനമായി ഗണിക്കപ്പെടുന്ന റഖ പിടിച്ചെടുക്കാന്‍ കുര്‍ദ് സഖ്യത്തെയും അറബ് പോരാളികളെയും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിന്തുണച്ചുവരുകയാണ്.
Next Story

RELATED STORIES

Share it