സിറിയ: യുഎന്‍ സഹായം 99 ശതമാനവും എത്തുന്നത് സര്‍ക്കാര്‍ മേഖലകളില്‍

ദമസ്‌കസ്: സിറിയയില്‍ യുഎന്‍ നല്‍കുന്ന സഹായങ്ങളില്‍ 99 ശതമാനവും എത്തുന്നത് സര്‍ക്കാര്‍ നിയന്ത്രിത മേഖലകളിലെന്ന് മനുഷ്യാവകാശ സംഘടന ദ സിറിയ കാംപയിന്‍. യുഎന്‍ അവര13ുടെ നിഷ്പക്ഷത തിരികെ കൊണ്ടുവരണമെന്നും ദ സിറിയ കാംപയിനിന്റെ യുനൈറ്റഡ് നാഷന്‍സ് ലോസ് ഓഫ് ഇംപാര്‍ഷ്യാലിറ്റി, ഇന്‍ഡിപെന്‍ഡന്‍സ് ആന്റ് ന്യൂട്രാലിറ്റി ഇന്‍ സിറിയ എന്ന റിപോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ ജീവനക്കാര്‍, മുന്‍ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ മനുഷ്യത്വപരമായ തത്വങ്ങള്‍ ലംഘിച്ചതിന് സിറിയയിലെ യുഎന്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നു.
വിമത നിയന്ത്രണത്തിലുള്ള മേഖലകളിലെ ഭക്ഷ്യ, സഹായവിതരണം തടയുന്നതിനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്ന തരത്തിലാണ് സിറിയന്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങിയ കാലം മുതല്‍ യുഎന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഉപരോധം യുദ്ധത്തിനുള്ള ആയുധമായി സര്‍ക്കാരിന് ഉപയോഗിക്കാന്‍ സാധിച്ചു. സര്‍ക്കാരിനെ എതിര്‍ത്താല്‍ വിസ റദ്ദാക്കുമെന്നും സിറിയയില്‍ നിന്നു പുറത്താക്കുമെന്നുമുള്ള ആശങ്ക യുഎന്‍ ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തിയിരുന്നു.
സര്‍ക്കാരിനു വഴങ്ങിക്കൊടുക്കുന്ന നിലപാടാണ് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it