Flash News

സിറിയ : യുഎന്‍ പരിഹാര നിര്‍ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വിമതര്‍



ജനീവ: സിറിയന്‍ പ്രശ്‌നത്തില്‍ യുഎന്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ വിമതര്‍. സിറിയയില്‍ രാഷ്ട്രീയമാറ്റത്തിനായുള്ള നിര്‍ദേശത്തില്‍ സംശയങ്ങള്‍ ബാക്കിയുള്ളതായി പ്രതിപക്ഷ സഖ്യത്തിന്റെ ഉന്നത ചര്‍ച്ചാ സമിതി (എച്ച്എന്‍സി) വക്താവ് അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയിലാണ്  സിറിയയുടെ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര രാഷ്ട്രീയമാറ്റമടക്കമുള്ള പുതിയ പരിഹാരമാര്‍ഗം നിര്‍ദേശിച്ചത്. എന്നാല്‍, പിന്നീട് ഈ നിര്‍ദേശങ്ങളില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മിസ്തുര അറിയിച്ചു. രാഷ്ട്രീയമാറ്റത്തിന്റെ കാലയളവില്‍ സിറിയയില്‍ യുഎന്‍ പ്രതിനിധിക്ക് എത്രത്തോളം അധികാരമുണ്ടാവും. നിലവിലുള്ള സര്‍ക്കാരിന്റെയും ജനങ്ങളുടെയും സഹകരണം ഉറപ്പാക്കാന്‍ സാധിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളില്‍ സംശയങ്ങളുള്ളതായി എച്ച്എന്‍സി വക്താവ് ഇസാം റയേസ് പറഞ്ഞു.
Next Story

RELATED STORIES

Share it