സിറിയ: ബഹിഷ്‌കരണ ഭീഷണിക്കിടെ സമാധാന ചര്‍ച്ച

ജനീവ: അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ സിറിയന്‍ സമാധാന സംഭാഷണങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നത്. സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നതാധികാര സമിതി (എച്ച്എന്‍സി) സോപാധിക ചര്‍ച്ചയ്ക്ക് സന്നദ്ധമായിട്ടുണ്ട്.
വ്യോമാക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ തങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് അവര്‍ അറിയിച്ചത്. അതിനിടെ സൈനികമായ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ തങ്ങളുടെ മധ്യസ്ഥര്‍ ജനീവയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് യുഎന്‍ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it