സിറിയ: പ്രതിപക്ഷ നേതാവ് ചൈന സന്ദര്‍ശിക്കുന്നു

ബെയ്ജിങ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരായ യുഎന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ റഷ്യയോടൊപ്പം ചേര്‍ന്നു ചൈന വീറ്റോ ചെയ്യുന്നതിനിടെ സിറിയയിലെ പ്രതിപക്ഷ നേതാവ് ചൈന സന്ദര്‍ശിക്കുന്നു.
തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ കൊളീഷ്യന്‍ ഫോര്‍ സിറിയന്‍ റവല്യൂഷനറി ആന്റ് ഓപോസിഷന്‍ ഫോഴ്‌സസ് പ്രസിഡന്റ് ഖാലിദ് ഹോജയാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ബെയ്ജിങിലെത്തുന്നത്.
2014ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് അസദിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം റഷ്യയോടൊപ്പം ചേര്‍ന്നു ചൈന വീറ്റോ ചെയ്തിരുന്നു.
സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരമാണ് ചൈന മുന്നോട്ടുവയ്ക്കുന്നത്. ഇതിനിടെയാണ് പ്രവാസത്തില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളുടെ ബെയ്ജിങ് സന്ദര്‍ശനം.
Next Story

RELATED STORIES

Share it