സിറിയ: ദെയര്‍ അല്‍ അസഫിര്‍ സൈന്യം പിടിച്ചെടുത്തു

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ഹിസ്ബുല്ലയും ചേര്‍ന്ന് തലസ്ഥാനമായ ദമസ്‌കസിലെ തന്ത്രപ്രധാനമായ ദെയര്‍ അല്‍ അസഫിര്‍ ഐഎസില്‍ നിന്നു പിടിച്ചെടുത്തു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖൂതയില്‍ സര്‍ക്കാര്‍ സഖ്യസേന അടുത്തിടെ മുന്നേറ്റം നടത്തിയിരുന്നു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ദെയര്‍ അല്‍ അസഫിര്‍ പിടിച്ചെടുത്തത് കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് ഉപകാരപ്രദമാവും.
അതേസമയം, സംഘര്‍ഷം രൂക്ഷമായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെനിന്ന് ഓടിപ്പോയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it