World

സിറിയ: കൂട്ടക്കുരുതി നോക്കിനില്‍ക്കില്ലെന്ന് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: സിറിയയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലോകം സിറിയയിലെ ജനങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍, റഷ്യ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഉര്‍ദുഗാന്റെ പ്രതികരണം. സായുധ പോരാളികളുടെ മുന്നിലേക്ക് ചെന്നുചാടി പ്രതിരോധിക്കുന്ന സിറിയന്‍ ജനതയോട് വിയോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുമ്പോള്‍ അതു നോക്കിനില്‍ക്കാന്‍ തുര്‍ക്കിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടെ നില്‍ക്കുമെന്നും ജനങ്ങള്‍ക്കാവശ്യമായ സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇദ്‌ലിബില്‍ റഷ്യന്‍ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പുടിനുമായും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഇദ്‌ലിബിലെ വെടിനിര്‍ത്തലിനുള്ള സമ്മര്‍ദമൊന്നും തുര്‍ക്കി നടത്തിയില്ല. നേരത്തേ റഷ്യയും ഇറാനും ഇക്കാര്യം നിഷേധിച്ചിരുന്നു. വെടിനിര്‍ത്തല്‍ നടക്കാത്തതിനാല്‍ പ്രദേശത്ത് ഇപ്പോഴും ഭീതി തുടരുകയാണ്. മൂന്നു ദശലക്ഷത്തിലധികം പേരാണ് ഇദ്‌ലിബിലുള്ളത്. ഇതില്‍ പകുതി പേരെ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it